www.educationkerala.in
  • Home
  • Noon-Meal Programme
    • Kalolsavam Special
    • Blog
  • Softwares
    • SPARK-HELP
  • Useful Links
  • Download Forms
  • Feedback
  • OLD POSTS

ഇ - റ്റി ഡി എസ്  റിട്ടേണ്‍ സമര്‍പ്പിക്കല്‍ 

5/11/2016

1 Comment

 
Picture
​                                  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി ഈടാക്കി അത് സംബന്ധിച്ച  TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് സമയത്ത് തന്നെ TDS Statement ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്‌താല്‍ മാത്രമാണ് സാലറിയില്‍ നിന്നും കുറവ് ചെയ്ത ടാക്സ് തുക അതാത് ജീവനക്കാരുടെ പാന്‍ നമ്പരിലേക്ക് ക്രെഡിറ്റ്‌ ചെയ്യപ്പെടുകയുള്ളൂ. ഡി ഡി ഓ  TDS Statement  ഫയല്‍ ചെയ്യാത്തപക്ഷം ഓരോ ജീവനക്കാരില്‍ നിന്നും നികുതിയായി പിടിച്ച തുക പാന്‍ നമ്പരില്‍ ക്രെഡിറ്റ്‌ ആവാത്ത കാരണത്താല്‍ ടി തുക നികുതിയായി നല്‍കിയ രീതിയില്‍ സ്റ്റേറ്റ്മെന്‍റ് തയാറാക്കി  ഇ ഫയല്‍ ചെയ്യുമ്പോള്‍  ജീവനക്കാര്‍ക്ക് ഷോര്‍ട്ട് ഡിഡക്ക്ഷന്‍ നോട്ടീസ് വരുന്നതാണ്. ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. 

എന്താണ് TDS ?

തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് . ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം.
  1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
  2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
  3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
  4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
  5. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം Online ആയി സമര്‍പ്പിക്കുക. 
  6. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ​

​ടി ഡി എസ് സ്റ്റേറ്റ്മെന്‍റ്  ഫയല്‍ ചെയ്യാന്‍ സഹായം ആവശ്യമാണോ? - ക്ലിക്ക് ചെയ്ത് ഈ പോസ്റ്റ്‌ വായിക്കൂ 
1 Comment

SPARK - Problem Solving Sessions

31/1/2016

0 Comments

 

സ്പാർക്കിൽ ഈയിടെ ഉൾപ്പെടുത്തിയ മാറ്റങ്ങൾ കാരണം പല ഓഫീസുകൾക്കും ബില്ലെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരീഹരിക്കുന്ന്തിനായി ജനുവരി 29 മുതൽ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളിൽ പ്രശ്നപരിഹാര കാമ്പുകൾ തീരുമാനിച്ചിരീക്കയാ‍ണ്. ഈ കാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാൻ, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല.മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദ്യശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം. 
സർക്കാർ/ എയിഡഡ് മേഖലയിലെ എല്ലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഇപ്പോൾ സ്പാർക്ക് സോഫ്റ്റ്‌വേറിലൂടെയാണല്ലോ പ്രൊസസ് ചെയ്യുന്നത്. ശമ്പളബിൽ പ്രൊസസ് ചെയ്ത് ഒൺലൈൻ സബ്മിഷൻ നടത്തുന്നത് കൂടാതെ, ട്രാൻസ്ഫർ, പ്രമോഷൻ, ലീവ് മാനേജ്മെന്റ്, ശമ്പളം ബാങ്ക് അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്യൽ തുടങ്ങി നിരവധി അനുബന്ധകാര്യങ്ങൾ സ്പാർക്കിൽ ഉൾക്കൊള്ളിച്ചുണ്ട്. സമയാസമയങ്ങളിൽ ഇത്തരം മൊഡ്യൂളുകളിലൊക്കെ അപ്ഡേഷനുകൾ വന്ന് കൊണ്ടിരിക്കുന്നു. 2016 ജനുവരി 1 മുതൽ സെൽഫ്ഡ്രോയിൺഗ് സംവിധാനം നിർത്തലാക്കിയതിനാൽ അതനുസരിച്ചുള്ള സൊഫ്റ്റ്‌വേർ അപ്ഡേഷൻ വന്നു. 2016 ഫെബ്രുവരി 1 മുതൽ ഓൺ‌ലൈൻ ലീവ് മാനേജ്മെന്റ് സിസ്റ്റം വരാൻ പോകുന്നു.
സോഫ്റ്റ്‌വേർ അപ്ഡേഷനുകൾ വരുമ്പോൾ അത് സംബന്ധിച്ച് താൽകാലിക പ്രശ്നങ്ങളും സ്വാഭാവികമാണു. തിരുവനന്തപുരത്തുള്ള സ്പാർക്ക് ഓഫീസുമായി ഫോൺ, ഇ-മെയിൽ, ചാറ്റിങ്ങ് വഴി ബന്ധപ്പെട്ട് മാത്രമെ നിലവിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടാൻ മാർഗ്ഗമുള്ളൂ. (കണ്ണൂരിൽ അടുത്ത കാലത്തായി ഒരു റീജ്യണൽ ഹെല്പ് സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വൈകാതെ, ഓരോ ജില്ലയിലും ഇത്തരം ഹെല്പ് സെന്ററുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്ന് കേൾക്കുന്നു). സ്പാർക്കിൽ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഓഫീസ് തലത്തിൽ ഈ സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യുന്നവർക്ക് അവ പരിചയപ്പെട്ട് വരാനുള്ള കാലതാമസവും, സോഫ്റ്റ്‌വേറിലെ തകരാറുകളും സർവറുകളുടെ ശേഷിക്കുറവുമൊക്കെ ശമ്പളബിൽ വൈകാൻ കാരണമാകുന്നുണ്ട്. സ്പാർക്ക് ഓഫീസിലെ ജീവനക്കാർ കഠിനാദ്ധ്വാനം ചെയ്താലും ചിലപ്പോൾ ഈ പ്രതിസന്ധി തരണം ചെയ്യാൻ ദിവസങ്ങളെടുക്കാറുണ്ട്.
സോഫ്റ്റ്‌വേർ അപാകതയോ, സർവർ പ്രശ്നങ്ങളൊ കാരണം ശമ്പളബിൽ വൈകുമ്പോൾ വിവിധ ഓഫീസുകളിൽ സ്പാർക്ക് കൈകാര്യം ചെയ്യുന്നവർ സ്പാർക്ക് ഓഫിസിനെ പഴിക്കുക സർവ്വസാധാരണമാണ്. എന്നാൽ, ഇത്ര ബൃഹത്തായ ഒരു സോഫ്റ്റ്‌വേർ എങ്ങിനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതിനെ കുറിച്ചോ, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചോ വളരെ കുറച്ച് പേർക്ക് മാത്രമെ അറിവുള്ളൂ. മേൽ‌പറഞ്ഞ പ്രസ്നങ്ങളൊക്കെ താമസം കൂടാതെ പരിഹരിച്ച് മറുപടി നൽകുന്നതിനു സ്പാർക്ക് ഓഫീസിൽ ഇരുപതിൽ താഴെ ജീവനക്കാരാണുള്ളത്. കാലോചിതമായി പരിഷ്കരിച്ച വേതനം പോലും ലഭിക്കാതെ ഇവർ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ജോലിസമയം രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെയാക്കി. അവധി ദിവസങ്ങളിലും ചിലർ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന അവസ്ഥയെന്ന് പറഞ്ഞാൽ തെറ്റില്ല. ഇവരെ കൂടാതെ, വിവിധ ഡിപ്പാർട്മെന്റുകളിലെ ഡി.എം.യു മാർ ഉൾപ്പെടെയുള്ള പ്രതിഫലേഛയില്ലാതെ രാപകൽ ഭേദമന്യെ ഫോൺ, ഇ-മെയിൽ, മറ്റ് സോഷ്യൽ മീഡിയകൾ വഴി പ്രവർത്തനനിരതരായ നിരവധി ജീവനക്കാർ കൈമാറുന്ന സഹായങ്ങൾ കൂടിയാണു സ്പാർക്ക് സോഫ്റ്റ്‌വേർ യാഥാർത്ഥ്യമാക്കുന്നത്. തുടക്കം മുതൽ കേരളത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് സ്പാർക്ക് സംബന്ധിച്ച അവബോധം നൽകുന്നതിൽ മാത്സ്‌ബ്ലോഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോൾ വാട്സപ്പ് ഗ്രൂപ്പുകളും ഇക്കാര്യത്തിൽ വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ ഡിപ്പാർട്മെന്റുകളിലെ മേൽ‌പറഞ്ഞ തരത്തിലുള്ള ജീവനക്കാരും സ്പാർക്ക് മാസ്റ്റർ ട്രെയിനർമാരും അടങ്ങിയ 24x7 Spark Helps എന്ന വാട്സപ് ഗ്രൂപ്പ്, സ്പാർക്ക് ഹെല്പ് എന്ന ലക്ഷ്യവും കടന്ന് മറ്റ് മേഖലകളിലും ഇടപെടുന്ന ഒരു കൂട്ടായ്മയായി വളർന്നത് ഈയിടെ ശ്രദ്ധ നേടിയതാണ്.
അടുത്തിടെ ഉൾപ്പെടുത്തിയ മാറ്റങ്ങൾ കാരണം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലുള്ള കാലതാമസം കാരണം പല ഓഫീസുകളിലും ശമ്പളബിൽ പ്രൊസസ് ചെയ്യാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 29 മുതൽ ഫെബ്രുവരി 10 വരെ ജില്ലാ കേന്ദ്രങ്ങളിൽ രണ്ട് ദിവസം വീതമുള്ള ഒരു പ്രശ്നപരിഹാര കാമ്പ് നടത്താൻ സ്പാർക്ക് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. സ്പാർക്ക് ഓഫീസിൽ നിന്നുള്ള രണ്ട് മാസ്റ്റർ ട്രെയിനർമാർ വീതം ഓരോ കാമ്പിലും പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കും. സ്പാർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്ന, ജില്ലയിലെ മറ്റു ഏതാനും ജീവനക്കാർ കാമ്പ് അറേഞ്ച് ചെയ്യുന്നതിനും നടത്തിപ്പിനും അവരെ സഹായിക്കാനുണ്ടാകും. ഈ കാമ്പ് സ്പാർക്ക് പരിശീലനം നൽകുകയോ, അവബോധന ക്ലാസ് നടത്തുകയോ ചെയ്യുന്നില്ല. (29, 30 തിയ്യതികളിൽ എർണാകുളത്ത് നടന്ന കാമ്പിൽ, കാമ്പിന്റെ ഉദ്ദേശ്യം ശരിയാം വണ്ണം പ്രസിദ്ധപ്പെടുത്താൻ കഴിയാതിരുന്നതിനാൽ, ആദ്യ ദിവസം അറുനൂറോളം പേർ പരിശീലനത്തിന് എത്തിയെന്നാണ് കേൾക്കുന്നത്. അതിനാൽ ആദ്യ ദിവസം പ്രശ്നപരിഹാരം നടന്നില്ല. രണ്ടാം ദിവസം ഏറെ കുറെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കാൻ കഴിഞ്ഞു.). കാമ്പിന്റെ സ്ഥലം, തിയ്യതി, പങ്കെടുക്കേണ്ട ഓഫീസുകൾ (ജില്ല അടിസ്ഥാനത്തിൽ) താഴെ കൊടുക്കുന്നു.
1) എർണാകുളം കളക്ടറേറ്റ് – 29/01/2016 & 30/01/2016 – എർണാകുളം, തൃശൂർ
2) കോട്ടയം കളക്ടറേറ്റ് – 01/02/2016 & 02/02/2016 – കോട്ടയം, ഇടുക്കി
3) ഐ.ടി @ സ്കൂൾ, പാലക്കാട് – 03/02/2016 & 04/02/2016 – പാലക്കാട്, മലപ്പുറം
4) ഐ.ടി @ സ്കൂൾ കൊല്ലം – 05/02/2016 & 06/02/2016 – കൊല്ലം, പത്തനംതിട്ട
5) ഗവ. കോളെജ് ഓഫ് ടീച്ചർ എഡുക്കേഷൻ കോഴിക്കോട് – 08/02/2016 & 09/02/2016 – കോഴിക്കോട്, വയനാട്
6) ആലപ്പുഴ കളക്ടറേറ്റ് – 09/02/2016 – ആലപ്പുഴ
7) സ്പാർക്ക് ഹെല്പ്ഡസ്ക്, കണ്ണൂർ - 09/02/2016 & 10/02/2016 – കണ്ണൂർ, കാസർഗോഡ്.
ബിൽ, എസ്റ്റാബ്ലിഷ്മെന്റ് എന്നിവ സ്പാർക്കിൽ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള ജീവനക്കാർക്ക് സാധാരണഗതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടാനുണ്ടെങ്കിൽ, അവ പരിഹരിച്ച് കിട്ടുന്നതിനു വേണ്ടി ഈ കാമ്പുകളെ സമീപിക്കാവുന്നതാണു. സമയലഭ്യതയനുസരിച്ച് കഴിയുന്നതും കാമ്പിൽ വെച്ച് തന്നെ പരിഹരിച്ച് കൊടുക്കും. ബാക്കിയുള്ളവ എഴുതിയെടുത്ത് പിന്നീട് സ്പാർക്ക് ഓഫീസിൽ നിന്നും പരിഹാരം കാണും. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാത്തവർ കാമ്പിൽ എത്തേണ്ടതില്ല. മാത്രമല്ല, മറ്റുള്ളവരെ പ്രവേശിപ്പിക്കുന്നത് കാമ്പിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടായേക്കാവുന്നതുമാണ്.
​

0 Comments

Accounts Office Identification Number (AIN) OF District Treasury Offices 

18/1/2016

55 Comments

 
ഇന്‍കം ടാക്സ് ഇ-ടിഡിഎസ് ഫയലിംഗ് നടത്താനായി BIN View നോക്കാനായി ഇപ്പോള്‍ AIN നമ്പര്‍ ആവശ്യമാണ്‌. 

Sl
No Name Of Treasury                    AIN


1   District Treasury Chengannoor     1045881

2   District Treasury Ernakulam       1045936

3   District Treasury Idukki             1045925

4   District Treasury Kasargod         1046054

5   District Treasury Kollam            1045855

6   District Treasury Kottayam         1045903

7   District Treasury Muvattupuzha   1045940

8   District Treasury Palakkad         1045973

9   District Treasury Alappuzha        1045870

10 District Treasury Malappuram      1045995

11  District Treasury Thrissur           1045951

12  DISTRICT TREASURY PATHANAMTHITTA   1045892 

                                                                                    Click here to view AIN code of all TREASURIES in kerala 
​

  • Click Here To view BIN details (provide TAN, AIN, Nature of Payment , Form 24G month/year range)
  • BIN is to be quoted in the Transfer voucher details while preparing the quarterly TDS/TCS statements.
  • Period selected should be within 15 months.
  • BIN view is available for Form 24G filed for F.Y. 2010-11 onwards.
  • If BIN details for mentioned AIN and period are not available then please contact your respective Pay and Accounts Office (PAO)/ District    Treasury Office (DTO) to whom the TDS/TCS is reported.
  • BIN consists of the following:
    • Receipt Number: Seven digit unique number generated for each Form 24G statement successfully accepted at the TIN central system.
    • DDO Serial Number: Five digit unique number generated for each DDO record with valid TAN present in the Form 24G statement successfully accepted at the TIN central system.
    • Date: The last date of the month and year for which TDS/TCS is reported in Form 24G.​ 


ടി ഡി എസ് സ്റ്റേറ്റ്മെന്‍റ്  ഫയല്‍ ചെയ്യാന്‍ സഹായം ആവശ്യമാണോ? -  ഇവിടെ ക്ലിക്ക് ചെയ്യൂ .. 



55 Comments

Preparation of TDS Statement in RPU software

8/10/2014

12 Comments

 

തയാറാക്കിയത് : 

Picture
Sri. Sudheer Kumar T K,
Headmaster, 
K C A L P School,
Eramangalam,
Balussery,
Kozhikode,
Mail sudeeeertk@gmail.com
Phone : 9495050552

    ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പായി കൊടുക്കണം.  ഇങ്ങനെ രണ്ടാം  ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം.   ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ സമര്‍പ്പിക്കല്‍

    CBDT , National Securities Depository Limited (NSDL) നെ  ആണ് E  TDS Return  സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്.   National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return  സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നാം തയ്യാറാക്കുന്ന  E  TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്.  എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E  TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്.   ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 40 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌. 
  • നിങ്ങളുടെ അടുത്തുള്ള TIN സെന്റര്‍ ഏതൊക്കെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

       E  TDS Return തയ്യാറാക്കുന്നതിന്നു പല സോഫ്റ്റ്‌വേറുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.   എന്നാല്‍ Income Tax Department സോഫ്റ്റ്‌വേറായ RPU ആണ് നാം ഇവിടെ പരിചയപ്പെടുന്നത്.  ഇത് ഡൌണ്‍ലോഡ് ചെയ്യാം.അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Download RPU version 4.1.  RPU വിന്‍റെ പുതിയ 4.1  വെര്‍ഷന്‍ ആണ് ഇത്.   RPU 4.0 ല്‍ നിന്നും തയ്യാറാക്കപ്പെടുന്ന 27A Form ആണ് ഇനി മുതല്‍ സമര്‍പ്പിക്കേണ്ടത്‌.  RPU 4.0  ഉപയോഗിച്ച് ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാർട്ടറുകളിലെ Nil Statement തയ്യാറാക്കാൻ കഴിയുകയില്ല.  ഇനി മുതൽ Nil Statement കൾ നൽകേണ്ടതില്ല.  പകരം TRACES ൽ രജിസ്റ്റർ ചെയ്ത ശേഷം അതിൽ ഒരു Declaration കൊടുത്താൽ മതി.

     ഡൌണ്‍ലോഡ് ചെയ്ത ശേഷം RPU 4.0  എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.


     RPU പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.  ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.  മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും.  ഇത് Tax Information Network  ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക . CLICK HERE.   അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE)  കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.  Link to ORACLE
 
   Income Tax Department നല്‍കുന്ന RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return   തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് നമുക്ക് ഏഴ് ഘട്ടങ്ങളായി  തിരിക്കാം.

     1.RPU Software  ഓപ്പണ്‍ ചെയ്യല്‍
     2.Form പൂരിപ്പിക്കല്‍
     3. Challan Sheet പൂരിപ്പിക്കല്‍
     4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
     5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
     6. Save  ചെയ്യല്‍
     7. Validate  ചെയ്യല്‍
     8. ഫയലുകള്‍ കോപ്പി ചെയ്യല്‍

  • RPU Software  ഓപ്പണ്‍ ചെയ്യല്‍
1.  Local  Disk  C തുറന്ന് അതില്‍ RPU 4.1 എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
2.  അതില്‍ കാണുന്ന 'Rpu" എന്ന Application File ഒരു തവണ ക്ളിക്ക് ചെയ്യുക.  തുടര്‍ന്നു അതില്‍ right click ചെയ്യുക.  അപ്പോൾ വരുന്ന ലിസ്റ്റിൽ "Run as administrator" ക്ളിക്ക് ചെയ്യുക.  .
Picture
അപ്പോൾ RPU വിന്റെ ആദ്യ പേജ് തുറക്കും.  അതില്‍ 'Form  No'  നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തു ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu  വില്‍ 24Q വില്‍ ക്ലിക്ക് ചെയ്യുക.
Picture
തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form  തുറന്ന് വരും.  അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം.  അതില്‍ ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.

  • Form പൂരിപ്പിക്കല്‍ 
Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ്  കുറയ്കാന്‍ ബാധ്യതപ്പെട്ട (അതായത് സ്ഥാപനമേധാവി) ആളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.  ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഇനി ഓരോ Text Box  ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Picture
1.  Year - ഒന്നാമത്തെ വരിയിൽ ആക്റ്റീവ് ആയി കാണുന്ന വർഷം ചേർക്കാനുള്ള കള്ളിയിലാണ് ആദ്യമായി എന്റർ ചെയ്യുന്നത്.  തയ്യാറാക്കുന്ന Statement  ഏതു ക്വാര്‍ട്ടറിലെതാണോ ആ വര്‍ഷം ഇവിടെ ചേര്‍ക്കുക.  2013  ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേതിന് '2013 ' എന്നും 2014  ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലേതിന് '2014 ' എന്നും ചേര്‍ക്കുക.
2. അതിനു ശേഷം "Particulars of salary drawn" എന്നതിന് താഴെ ആദ്യ വരിയിൽ രണ്ടാമതായി കാണുന്ന 'Financial Year' ചേർക്കുക.  ഇവിടെ ഏതു  സാമ്പത്തികവര്‍ഷത്തെ വിവരങ്ങളാണോ കൊടുക്കുന്നത് ആ സാമ്പത്തികവര്‍ഷം drop down list ല്‍  നിന്നും സെലക്ട്‌ ചെയ്തു ചേര്‍ക്കുക
അപ്പോൾ 'Please select Quarter' എന്ന message box തുറക്കും.അതിൽ OK ക്ളിക്ക് ചെയ്യുക.
3. ഇനിയാണ് ഒന്നാമത്തെ വരിയിൽ ആദ്യം കാണുന്ന Quarter സെലക്ട്‌ ചെയ്യേണ്ടത്.  Quarterly Statement  for quarter ended  എന്നതിന് നേരെ Q1 എന്ന് രേഖപ്പെടുത്തിയതായി കാണാം.   Q2, Q3, Q4 എന്നീ ക്വാര്‍ട്ടെറുകളിലെ  statement  ആണ് തയ്യാറാക്കേണ്ടത് എങ്കില്‍ വശത്ത് ക്ലിക്ക് ചെയ്‌താല്‍ വരുന്ന drop  down  menu വില്‍ വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക  
(Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം)


  • Particulars of  salary  drawn 

1.  Tax  Deduction  and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത്  ഇംഗ്ലീഷ് അക്ഷരവുമായിരിക്കും.  നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ  പേര് തുടങ്ങുന്നത്.
2.  Permanent Account Number  - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School  ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതില്‍ 'PANNOTREQD' എന്ന് ചേര്‍ക്കുക.
3.  Financial Year - ഇത് നമ്മൾ ചേർത്തു കഴിഞ്ഞു.
4.  Type  of  deductor - സംസ്ഥാനഗവണ്മെന്റ്ല്‍  നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.
Particulars of Deductor (Employer)
1.  Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്.  അത് TAN നമ്പറിന്‍റെ  നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
2.  Branch/Division if  any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
3.  Statename - dropdownlist ല്‍  നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
4.  Flat  No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.  ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ ചേര്‍ത്താല്‍ മതിയാകും.
5.  Area /Location  - സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ  പെരെഴുതം.  പഞ്ചായത്തിന്‍റെ  പേരുമാവാം.
6.  Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
7.  Pincode - നിര്‍ബന്ധമാണ്‌.
8.  Telephone  No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്.  അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
9.  DDO Code - നിര്‍ബന്ധമില്ല.
10.  Name  of  Premises /building  - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
11.  Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
12.  State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
13.  E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക.  (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
14.  Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.

  • Particulars of Person Responsible for Deduction of Tax
Picture
ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
1.  Name  - DDO യുടെ പേര് രേഖപ്പെടുത്തുക.
2.  Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
     തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ്‌ താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
   E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്ക്കുക.  Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.
Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO  മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടെറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്‌ ചെയ്യുക.  ഇല്ലെങ്കിൽ 'No' സെലക്ട്‌ ചെയ്യുക.
Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടെറിലെ TDS Statement ന്റെ 15 അക്ക Provisional Receipt Number ചേർക്കുക.
      ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.

  • Challan sheet പൂരിപ്പിക്കല്‍

     ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്.  മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍  എത്ര ബില്ലുകളിലാണോ  ടാക്സ്  കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും.
[No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)]
ഉദാഹരണമായി 2012 ജനുവരി മുതല്‍ മാര്ച് വരെയുള്ള ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ് ചെയ്തു.  അതില്‍ 2 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട് എങ്കില്‍ 2 വരിയും ഒരു ബില്ലില്‍ മാത്രമേ ടാക്സ് കുറച്ചുള്ളൂ എങ്കില്‍ 1 വരിയും insert ചെയ്യുക.
     (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരി insert  ചെയ്യുക.)
     ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി 'Insert Row' ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത്  OK ക്ലിക്ക് ചെയ്യുക.  അപ്പോള്‍ ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
Picture
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1.  Sl  No - 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ ചേര്‍ക്കുക.
4.  TDS - ഇവിടെ ആ ബില്ലില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേർക്കുക.
5.  Surcharge - '0'  ചേര്‍ക്കുക.
6. Education Cess - '0' ചേര്‍ക്കുക.
7.  Interest - '0' ചേര്‍ക്കുക.
8.  Fee - '0' ചേര്‍ക്കുക.
9. Others- '0' ചേർക്കുക
Picture

14.  BSR Code /24G Receipt No  - BSR Code അല്ലെങ്കില്‍ 24G Receipt  No ചേര്‍ക്കുക. (7 അക്കം)
(ബിൻ നമ്പറിന്റെ ആദ്യ7 അക്കങ്ങൾ) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16.  Date  on  which Tax depiosited  - ബിൻ നമ്പറിൽ  ഈ തിയ്യതി കാണാം.ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്..  21-1-2014  നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2014  ആയിരിക്കും.. (RPU വില്‍ തിയ്യതി ചേര്‍ക്കേണ്ടിത്തെല്ലാം  രണ്ടു തവണdouble  click ചെയ്‌താൽ തുറക്കുന്ന കലണ്ടർ ഉപയോഗിക്കാം.)
18. DDO/Transfter voucher/ Challan Serial No. - Enter the DDO Serial Number in the BIN Number here.
19. Whether TDS deposited by Book Entry - Select 'YES' from the dropdown list.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - Enter '0' here also.
22. Minor Head of Chalan - Dont enter anything here.
   
     എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു  കഴിഞ്ഞാല്‍ അടുത്ത പേജായ Annexure 1 ല്‍  ക്ലിക്ക് ചെയ്തു പേജ് തുറക്കുക.

  • Annexure 1 പൂരിപ്പിക്കല്‍ 

Annexure  1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്.  എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം.
     No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together.  Even if employee name repeats in different bills it should be counted separately for each bill. 
     ഉദാഹരണമായി 2013-14 ലെ നാലാം ത്രൈമാസത്തില്‍  2 ബില്ലുകള്‍ കാഷ്  ചെയ്തു.  അതില്‍ ഫെബ്രുവരിയില്‍ കാഷ് ചെയ്ത ജനുവരി മാസത്തെ ബില്ലില്‍ 2 പേരുടെയും  ശമ്പളത്തില്‍ നിന്നും മാര്‍ച്ചില്‍ കാഷു ചെയ്ത ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും 3  പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ്  കുറച്ചുവെങ്കില്‍ 5 വരികള്‍ insert  ചെയ്യണം.
     ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 5 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും.  അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 3 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 3 എന്നും ചേർത്ത് "OK" click ചെയ്യുക.
Picture
1.  Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും. മേല്‍ കാണിച്ച ഉദാഹരണത്തില്‍ 2 ബില്ലുകളിലാണ് ടാക്സ് കുറച്ചത്.  ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം.  രണ്ടാമത്തെ ബില്ലില്‍ 3 പേരുടെ ടാക്സ് കുരച്ചതിനാല്‍ തുടര്‍ന്നുള്ള 3 വരികളില്‍ '2' എന്ന് കാണാം.(കോളം 7 ൽ വിവരങ്ങള്‍ വന്നത് കാണാം.)
6.  Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക. 
Picture
11.  Sr No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക.  രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമന് '3' എന്നും നമ്പര്‍ കൊടുക്കുക.

12.  Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15.  Name  of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവണം.
16.  Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected  - ഇതില്‍ ആ ജീവനക്കാരന്‍റെ  ആ മാസത്തെ Gross salary ചേര്‍ക്കാം.
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
19.  Surcharge - '0' ചേര്‍ക്കാം.
20.  Education Cess - '0' ചേർക്കുക
23.  Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25.  Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26.  Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27.  Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
     Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure  1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു.  ഇനി Saving, Validation  എന്നീ ഘട്ടങ്ങളിലേക്കു കടക്കാം.  എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്.  അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.

  • Annexure II പൂരിപ്പിക്കല്‍ 

    ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക.
Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee)
     ഇതിനായി 'Insert row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക.  ഇനി ഓരോ കോളത്തിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം.  ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്.  (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
Picture
3.  PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4.  Name of the employee - ജീവനക്കാരന്‍റെ  പേര് ചേര്‍ക്കണം.  പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5.  Deductee Type  - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക.  പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6.  Date on which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2013. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും ആ തിയ്യതി ചേര്‍ക്കാം.
7.  Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം.  ഉദാ- 31-03-2014.  
8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.
9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross  salary ശരിയാണോ എന്ന് നോക്കുക.)
Picture
11.  Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്.  ഇല്ലെങ്കില്‍ '0' ചേര്‍ക്കാം.
12.  Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15.  Income (including loss from house property) under any Head..... - ഇവിടെ Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കാം.
17.  Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം.  പരമാവധി ഒരു ലക്ഷം.
19.  Amount Deductible under Sectiion 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം.
Picture
20.  Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്.
     (കോളം 22  ലെ Total Taxable Income സംഖ്യ Form 16 ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
23.  Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.
24.  Surcharge - '0' ചേര്‍ക്കുക.
25.  Educational Cess - 3% സെസ് ചേര്‍ക്കുക.
26.  Income Tax  Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക.
    (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.
28.  Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച  ആകെ ടാക്സ് ചേര്‍ക്കുക.
29. Reported Amount of TDS by previous employer. - ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക.  ഇല്ലെങ്കിൽ "0" ചേർക്കുക.
   (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year അതായത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS കൃത്യമാണോ എന്ന് നോക്കുക)
32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട്‌ ചെയ്യുക.

     എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.

  • ഫയലുകള്‍ സേവ് ചെയ്യല്‍.
     ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'save As' എന്ന വിന്‍ഡോ തുറക്കും.  ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട്‌ ചെയ്തു കൊണ്ടുവരിക.  RPU 3.9 എന്നാ ഫോൾഡറിൽ സേവ് ചെയ്യുകയാണ് വേണ്ടത്. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.
Picture
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  New Folder ഉണ്ടാക്കുക.  എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4Q, or (24Q3Q) എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം.  എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.  RPU 3.9 ൽ File Name നമ്മൾ ചേര്ക്കാതെ തന്നെ വന്നു കൊള്ളും.
     അതിന് ശേഷം save ക്ലിക്ക് ചെയ്യുക.  ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും.  അതില്‍ OK ക്ലിക്ക് ചെയ്യുക.
     ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.

  • വാലിഡേറ്റ് ചെയ്യല്‍ 
Picture
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'Select path' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ മൂന്ന് ബട്ടണുകള്‍ കാണാം.  അതില്‍ ഏറ്റവും താഴത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ "Save as' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌അപ്രത്യക്ഷമാകും.
Picture
തുടര്‍ന്ന് 'Select path' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. 
Picture
 (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക.  ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.)
     ഇനി നമുക്ക് RPU 3.9  ക്ലോസ് ചെയ്യാം.  ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും.  അതില്‍ 'Yes' ക്ലിക്ക് ചെയ്യുക.  
     അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ സേവ് ചെയ്ത ഫയല്‍ ഉണ്ടായിരിക്കും.  അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.  എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക.   അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും.  അതില്‍ 'OK' ക്ലിക്ക് ചെയ്യുക.  അതോടെ RPU 3.9  ക്ലോസ് ആവും.  ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.

ഫയല്‍ കോപ്പി ചെയ്യല്‍.
     ഇപ്പോള്‍ Local Disc C  യിലെ RPU 3.9  എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും.  ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍  ഏതാനും ഫയലുകള്‍ കാണാം.  ഇതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്.  ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍  അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.

  • Error വന്നാല്‍ 
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 3.9  ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise butten ല്‍ ക്ലിക്ക് ചെയ്ത് ആ പേജ് മിനിമൈസ് ചെയ്യുക.  എന്നിട്ട് RPU 3.9  എന്ന ഫോള്‍ഡറിലെ വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.  അതില്‍ നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം.  അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക.  നാം വരുത്തിയ തെറ്റ് എവിറെയാനെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും.  

    പിന്നീട് നമ്മള്‍ നേരത്തെ മിനിമൈസ് ചെയ്ത RPU 3.9  maximise ചെയ്ത് ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.  സേവ് ചെയ്യുന്ന ഘട്ടത്തില്‍ നമ്മള്‍ വീണ്ടുമുണ്ടാക്കുന്ന folder ന് പേര് നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍റെ പേരിനൊപ്പം '2' എന്ന് കൂടി ചേര്‍ത്ത് സേവ് ചെയ്‌താല്‍ ഫോള്‍ഡറുകള്‍ മാറിപ്പോകാതിരിക്കാന്‍ സഹായിക്കും.



സംശയങ്ങള്‍ ചുവടെ കമന്റ്‌ ആയി ചേര്‍ക്കുക. 
12 Comments

Leave Benefits

25/11/2013

2 Comments

 
  • Leave benefits to Part Time Teachers (General Education Dept.) - Modified. - G. O. (Ms) No.253/12/G. Edn dated 07/08/2012
  • Granting LWA - Powers delegated to Head of Departments  - Government have delegated powers to grant Leave without Allowance under Kerala Service Rules Part I Appendix XII A and XII C to the Head of Departments.For details view GO(P)No.656/2012/Fin Dated 01/12/2012
  • Leave benefits to Part Time Teachers (General Education Dept.) - Modified. - G. O. (Ms) No.253/12/G. Edn dated 07/08/2012
  • Grant of Leave without Allowance before completion of probation - Government have reviewed the orders issued earlier in G.O.(P)No.161/2008/Fin Dated 09/04/2008. For details view GO(P)No.471 /2012/Fin Dated 23/08/2012 
  • Special Casual Leave to undergo Chemotherapy or Radiation and Kidney Transplantation - guide lines issued. - GO(P)No.334/2011/Fin dated 06/08/2011
  • Special Casual Leave for the employed parents of physically / mentally challenged children - guide lines issued. - GO(P)No.333/2011/Fin dated 06/08/2011
  • Provisional Employees appointed through Employment Exchanges for 180 days - Extending the benefit of Casual Leave - Orders issued. - GO(P)No.271/2011/Fin dated 27/06/2011
  • Special Casual Leave for Voluntary Blood Donation - Orders - Issued. - G.O (P) No.234/1989/Fin dated 04/05/1989
  • Circular regarding LWA Reckoning for Service Benefits - Circular No. 72/2005/Fin dated 30/12/2005 
  • Circular regarding availing maternity leave in different spells - clarification - Circular No. 6/2011/Fin dated 14/01/2011
  • Maternity Leave R.100, 101 & 102
  1. This leave is granted to female Government Servants on full pay for a maximum period of 180 days R.100.
  2. Female recruits through PSC who join duty within 180 days from their date of delivery (other than on account of miscarriage) shall, on joining, be granted from the next day the balance of M/L admissible as on the date of joining duty subject to the following conditions.
  3. Holidays/Vacation falling immediately after the date of joining service cannot be prefixed to the leave.
  4. A certificate from the medical officer who attend the delivery showing the date of delivery along with medical certificate of health as prescribed in Rule 13 Part I KSRs should be produced.
  5. This is also granted in the case of miscarriage including abortion for a period not exceeding six weeks. R. 101.
  6. This leave can be combined with any other kind of leave and MC is not necessary for such leave not exceeding 60 days in continuation. LWA without MC upto 60 days will be counted for granting increment. R. 102.
  7. Leave salary as admissible for EL under R.92.
  • AN IMPORTANT JUDGEMENT OF HON. HIGH COURT OF KERALA ON MATERNITY LEAVE - [Radha v. Secretary to Government. 1990(2) KLT 914 – 1991 (1) V. S. Malimath C. J. & T. L. Viswanatha Iyer J. W. A No. 47 of 1998. Decided on 16-08-1990.] CLICK HERE FOR THE COPY OF JUDGEMENT
  • A female government servant can ask for leave anterior to the date of actual date of confinement.
  • “No maternity leave can be granted from a date which is far remote from the actual date of confinement.  The date of confinement is the central point in maternity leave which could extend for a period anterior to the date of confinement and posterior to the said date.
  • The delivery took place on the 28th of May 1984 and she seeks maternity leave with effect from 2nd July 1984. By this process she would not be asking for any leave actually on the date of confinement. The rule did not certainly conceive of such a situation. 
  • Paternity Leave
  1. Introduced in 2009 Pay Revision w.e.f. 26-02-2011 vide GO(P) No.85/2011/Fin Dated 26/02/2011.
  2. Granted to male Govt.servant for 10 days each for two children, at the time of delivery of his wife.
  3. Paternity leave will be granted for a period of 10 days during the confinement of his wife for child birth ie upto 10 days before or upto 3 months from the date of delivery of the child, subject to the production of a certificate from the medical practitioner stating the exact date of delivery.
  4. During that period of 10 days, he shall be paid leave salary as admissible under Rule 92 KSR I. (Earned leave salary and allowances).
  5. It will be allowed to be combined with other kinds of leave, except LWA underAppendix XIIA,B and C.
  6. This leave shall not be debited against the leave account, but details of the leave should be entered in the Service Book of the employee and also in the Register of Special Leave referred to in the Government Decision below Rule 106.
  7. If paternity leave is not availed of within the time limit, it shall be treated as lapsed.
  8. Combination of this leave with casual leave is not admissible, as Casual leave is not recognized as a leave proper.
2 Comments

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയോട് അടിമാലി വെബ്ബിന്‍റെ നിലപാട് 

12/1/2013

22 Comments

 
കഴിഞ്ഞ ദിവസം പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് നടത്തിയ ഒരു പോസ്റ്റ്‌ സംബന്ധിച്ച് ഒരു സുഹൃത്ത്‌ എന്നോട് ചില സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി... ഞങ്ങള്‍ ഏറെക്കാലമായി സന്ദര്‍ശിക്കുന്ന ഈ വെബ്സൈറ്റ്‌ ഏതെങ്കിലും സംഘടനയുടെ സൈറ്റ് ആക്കുകയാണോ എന്നാണ് ആ മാന്യ സുഹൃത്ത്‌ ചോദിച്ചത്. ആയതിനാല്‍ തന്നെ ആയത് സംബന്ധിച്ച ഒരു വിശദീകരണം ഉചിതമാണെന്നു തോന്നുന്നു.. എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാം... എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നു എന്ന് മാത്രം.. സദയം ക്ഷമയോടെ വായിക്കുക..

ഈ പ്രതിഷേധ സമരത്തെ സംഘടന തിരിച്ച് കാണുന്നു എന്നതാണ് നമ്മുടെ ആദ്യത്തെ പ്രശ്നം... ഈ വിവാദങ്ങള്‍ എല്ലാം ഒഴിവാക്കാമായിരുന്നില്ലേ? ഓഹരി വിപണി അടിസ്ഥാനപെടുത്തി ഈ പുതിയ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുനതിനു പകരം നമ്മുടെ പി എഫ്‌  ല്‍ നിലവില്‍ നമ്മള്‍ അടക്കുന്ന ആറു ശതമാനം എന്ന വിഹിതം വര്‍ദ്ധിപ്പിച് ആയത് ഗവന്മേന്റ്റ്‌ മുന്‍കൈ എടുത്തു ട്രഷറികള്‍ അല്ലെങ്കില്‍ കൂടുതല്‍ കാര്യഷമമായ ഗവന്മേന്റ്റ്‌ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങുന്നത് പോലുള്ള രീതിയില്‍ (KSFE ഒരു നല്ല ഉദാഹരണം) നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണമുള്ള രീതിയില്‍ വിനിയോഗിക്കാനാണ് ഗവന്മേന്റ്റ്‌ തീരുമാനം എടുത്തിരുന്നത് എങ്കില്‍ ഒരു സംഘടനയും ഇതിനെ എതിര്‍ക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. അങ്ങനെ ചെയ്‌താല്‍ ഒരു ജീവനക്കാരനും തന്റെ പണം നഷ്ടപ്പെടും എന്ന ആശങ്കയ്ക്ക് ഇടയുണ്ടാവില്ലയിരുന്നു. എനിക്ക് തോന്നുന്ന  ചില ആശയങ്ങള്‍ താഴെ ചേര്‍ക്കുന്നു ...

  1. ജീവനക്കാരന്റെ തുക സര്‍ക്കാര്‍ മേഖലയില്‍ അവര്‍ വിരമിക്കുന്ന തിയതി വരെ സുനിശ്ചിത സുരക്ഷിത നിക്ഷേപമായിരിക്കും. ഒരു ഫിക്സ്ഡ് ഡിപ്പോസിറ്റ്‌ പോലെ സര്‍ക്കാരിന് ടി തുക വിനിയോഗിക്കാം . 
  2. പുതിയ രീതിയില്‍ ഗവന്മേന്റ്റ്‌ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങണം..  തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ വിന്യസിക്കാനും കൂടുതല്‍ യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് കൊണ്ടുവരാനും കഴിയും..അങ്ങനെ തൊഴില്ലില്ലായ്മ പരിഹരിക്കാം..ഞാന്‍ ഉദാഹരണമായി മുകളില്‍ പറഞ്ഞ KSFE യിലെ ജീവനക്കാര്‍ ചിട്ടിയില്‍ ചേര്‍ക്കാനായി നമ്മള്‍ പലരെയും സമീപിചിട്ടുണ്ടാവില്ലേ?? അതെ പ്രൊഫഷണലിസം ഈ ജീവനക്കാരിലും ഉണ്ടാക്കാനായി ഇന്സന്റീവും മറ്റും നല്‍കിയാല്‍ ധന വിനിമയം പൊടിപൊടിക്കും തീര്‍ച്ച... 
  3. കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ന്യായമായ നിരക്കില്‍ വായ്പ്പകള്‍ ടി ബാങ്ക്കള്‍ നല്‍കണം..സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പന്‍ പലിശയില്‍ നിന്ന് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ അങ്ങനെ സര്‍ക്കാരിന് കഴിയില്ലേ?? ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധന സഹായവുമായി ഓടേണ്ട ഗതി വരില്ല തന്നെ.. നല്‍കിയ വയ്പ്പകള്‍ തിരിച്ചുപിടിക്കാനുള്ള കാര്യക്ഷമത / ആര്‍ജവം ഉറപ്പാക്കണം എന്ന് മാത്രം ..

ഇങ്ങനെ ഭാവനാ സമ്പൂര്‍ണമായ  എത്ര എത്ര വഴികളുണ്ട് ??? ഇതൊക്കെ അവഗണിച്ച് ജീവനക്കാരന്റെ വിഹിതവും തുല്യമായ സര്‍ക്കാര്‍ വിഹിതവും വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് അവന്റെ ലാഭം കുന്നു കൂട്ടി കൊടുത്താല്‍ ഈ നാട്ടിലെ സാധാരണകാര്‍ക്ക് എന്ത് നേട്ടം?? ജീവനക്കാരന് എന്ത് നേട്ടം ?? സര്‍ക്കാരിന് താല്‍കാലികമായി എന്തെങ്കിലും നേട്ടം കിട്ടുമായിരിക്കും എങ്കിലും അത് അവസാനം നാടിന്റെ നഷ്ടത്തില്‍ തന്നെ ചേരും എന്നത് ഉറപ്പാണ്‌ ..കാരണം ജീവനക്കാരന്‍ അടക്കുന്ന തുകയ്ക്ക് തുല്യമായ തുക സര്‍ക്കാരും അടക്കും എന്നാണല്ലോ പറയുന്നത്.. അപ്പോള്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് എങ്ങനെ കുറയും?? അപ്പോള്‍ പദ്ധതി നടപ്പിലായാല്‍ ഈ നിലയില്‍ അധികകാലം മുന്നോട്ടു പോവില്ല എന്നത് ഉറപ്പല്ലേ ??. ഷെയര്‍ മാര്‍ക്കെറ്റില്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയില്‍  നമ്മള്‍ നിക്ഷേപിക്കുന്ന തുകയുടെ ഫോട്ടോകോപ്പി എടുതല്ലല്ലോ അവര്‍ തുക വലുതാക്കുന്നത്? അപ്പോള്‍ ആ പ്രൊഫഷണലിസം സര്‍ക്കാര്‍ സംവിധാനത്തിലും വരണം..

ഞാന്‍ സംഘടനയുടെ പേരോ കൊടിയുടെ നിറമോ നോക്കിയല്ല സമരത്തില്‍ പങ്കാളിയായത്...സ്റാറ്റുട്ടറി  പെന്‍ഷന്‍ നല്‍കി നല്‍കി സര്‍ക്കാര്‍ പാപ്പരാവണമെന്ന അഭിപ്രായവും എനിക്കില്ല.  നമ്മള്‍ പണിയെടുത്ത് ഉണ്ടാക്കുന്ന പണം നിര്‍ബന്ധമായി പിടിച്ചെടുക്കുകയും അത് നമ്മുടെ നാടിനും നാട്ടുകാര്‍ക്കായി വിനിയോഗിക്കാതെ വിപണി ദല്ലാളന്മാര്‍ക്ക് ചൂതാടന്‍ നല്‍കുന്ന നയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഞാന്‍ ഈ സമരത്തില്‍ പങ്കാളിയായത്..എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

 .അപ്പോള്‍ നഷ്ടപ്പെടുന്ന ശമ്പളത്തെ ഓര്‍ത്ത്, വിശ്വസിക്കുന്ന സംഘടനയുടെ നിലപാടിനെ ഓര്‍ത്ത് ഇതില്‍ നിന്നും മാറിനിന്ന എന്റെ പ്രിയ സഹപ്രവര്‍ത്തകരോട് എനിക്ക് വിരോധമല്ല, സഹതാപമാണ് തോന്നുന്നത്....
22 Comments

പൊതുവായ സര്‍വീസ്‌ സംശയങ്ങള്‍ പങ്കുവയ്ക്കാം ....

16/8/2011

24 Comments

 
സര്‍വീസ്‌ സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും അറിവുള്ളവര്‍ക്ക് അത് പങ്കുവയ്ക്കാനും ഒരു വേദി... അതാണ്‌ ഈ പേജിന്റെ ഉദ്ദേശ്യം.  "എന്ത് സംശയവും ചോദിക്കൂ, മറുപടി പറയാം" എന്ന് ആര്‍ക്കും പറയാനാവില്ല. ആയതിനാല്‍ തന്നെ എല്ലാവര്ക്കും മടിയില്ലാതെ അറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാം, ചെറിയ അറിവെന്നോ, വലിയ അറിവെന്നോ ഭേദമില്ലാതെ.. ഒരു കാര്യം സുഹൃത്തുക്കളെ അറിയിക്കാന്‍ നിങ്ങള്‍ ചെലവാക്കുന്ന ഒരു നിമിഷം ആ അറിവ് സ്വായത്തമാക്കുന്ന സുഹൃത്തുക്കളുടെ ഓരോ നിമിഷമെങ്കിലും ലാഭിക്കുന്നതിന് കാരണമായാല്‍ നിങ്ങളുടെ ആ സുഹൃത്തുക്കളില്‍ ഒരാളെങ്കിലും നിങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്‌താല്‍ നിങ്ങളുടെ ചെറിയ പ്രവര്‍ത്തി ഒരു വലിയ മാറ്റത്തിന്‍റെ ചാലക ശക്തി ആവുകയാണ് ! എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാവുമല്ലോ അല്ലെ ?? ഉണ്ടാവണം ...
കമന്റുകള്‍ കാണാനും നിങ്ങള്‍ക്ക് കമന്റ് ചെയ്യാനും താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.
24 Comments

Pay Revision-2009 Helpline- Introduction

26/4/2011

130 Comments

 
സുഹൃത്തുക്കളെ...
2009 ശമ്പള പരിഷ്കരണവുമായി ബന്ധപെട്ട സംശയങ്ങള്‍ പലഭാഗത്തുനിന്നും എനിക്ക് ഇ-മെയില്‍ വഴി ലഭിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തിലുള്ള പരിചയക്കുറവ് മൂലം അവയില്‍ പലതിനും മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ  "ഞാന്‍ എന്നലാവുന്നപോലെ സഹായിക്കാം, സംശയ ദൂരീകരണത്തിനായി ഒരു ലിങ്ക് നല്‍കൂ " എന്ന വാഗ്ദാനവുമായി  pay fixation checking കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള  ശ്രീ സക്കീര്‍ സാറിന്‍റെ മെയില്‍ കണ്ട സന്തോഷത്തിലാണ് ഈ പോസ്റ്റ്‌. സാറിന്‍റെ മെയില്‍ ഐ ഡി sakkir.kkd@gmail.com ആണ്. നിങ്ങളുടെ സംശയം അദേഹത്തോട് നേരിട്ടോ, അല്ല ഈ ബ്ലോഗിലെ കമന്റ്‌ വഴിയോ ചോദിക്കാവുന്നതാണ്. കമന്റ്‌ ആയി ചോദിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് കൂടി വായിക്കാനാവുമല്ലോ??? അതിനാല്‍ ഈ രീതിയാണ് കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. എന്തായാലും എങ്ങനെയും നിങ്ങളുടെ സംശയങ്ങള്‍ ചോദിച്ചോളൂ... സക്കീര്‍ സാര്‍ മറുപടി നല്‍കുന്നതാണ് .


കമന്റുകള്‍ കാണാന്‍ താഴെ "Comment" എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതിയാവും.
130 Comments

    To get free SMS alerts, send "ON ADIMALIWEB" to 9870807070. Receive updates via Facebook. Click the Like Button Below

    ▼

    Powered By BITS Adimali

    Picture

    Archives

    November 2016
    January 2016
    October 2014
    November 2013
    January 2013
    August 2011
    April 2011

    Categories

    All
    General Service Help
    Introduction
    Spark
    Tax

    RSS Feed

    Picture
    • Pay Revision Order- GO(P) 85/11 Fin dated 26-02-2011

    • Related Docs
    1. 22-04-2011 Pay Fixation Option & Statement-DTP- Prepared by Soman Master Sadgamaya 
    2. 20-04-2011 Pay revision 2009- Option Form
    3. Pay Fixation Statement- Official 

    • HIGHLIGHTS
    1. Date of effect of revised scale : 1/7/09
    2. Date of effect of revised grade/promotion/other allowances : 1/2/11
    3. DA Admissible to revised pay w.e.f. 1/7/09 : Nil        w.e.f. 1/1/10 : 8%           w.e.f. 1/7/10 : 18%
    4.Arrears - Paid in cash from Feb 11. Arrears from 1/7/09 to 31/1/11 will be  credtited to the PF Account. The arrears will not be withdrawn till 31-03-15, except in the case of employees who retires before the date.
    • Softwares For fixing The Pay In The Revised Scale
    1. 26-04-2011 Fix Your pay - Final - An Excel program
    2. 24-04-2011 Software for fixing the pay in the revised scale(Updated version) By Sri Shijoy James
    3. 23-04-2011 SERVICE CONSULTANT 2011-  Version 2.0 - Including Statement and Option form - Final(By Sri Anirudhan Nilamel)           Help Document
    Picture
    Picture
    Picture

| HOME | SOFTWARES | LINKS | Access 2 Files | FORMS & DOCS | OLD POSTS | BLOG | ADIMALIWEB FACEBOOK PAGE | SPARK-HELP | FEEDBACK | MEET ADMIN | CONTACT US |

( © Design By : BITS Adimali 2014 )