www.educationkerala.in
  • Home
  • Noon-Meal Programme
    • Kalolsavam Special
    • Blog
  • Softwares
    • SPARK-HELP
  • Useful Links
  • Download Forms
    • Direct Access 2 Files
  • Feedback
  • OLD POSTS

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയോട് അടിമാലി വെബ്ബിന്‍റെ നിലപാട് 

12/1/2013

22 Comments

 
കഴിഞ്ഞ ദിവസം പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് നടത്തിയ ഒരു പോസ്റ്റ്‌ സംബന്ധിച്ച് ഒരു സുഹൃത്ത്‌ എന്നോട് ചില സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി... ഞങ്ങള്‍ ഏറെക്കാലമായി സന്ദര്‍ശിക്കുന്ന ഈ വെബ്സൈറ്റ്‌ ഏതെങ്കിലും സംഘടനയുടെ സൈറ്റ് ആക്കുകയാണോ എന്നാണ് ആ മാന്യ സുഹൃത്ത്‌ ചോദിച്ചത്. ആയതിനാല്‍ തന്നെ ആയത് സംബന്ധിച്ച ഒരു വിശദീകരണം ഉചിതമാണെന്നു തോന്നുന്നു.. എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാം... എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നു എന്ന് മാത്രം.. സദയം ക്ഷമയോടെ വായിക്കുക..

ഈ പ്രതിഷേധ സമരത്തെ സംഘടന തിരിച്ച് കാണുന്നു എന്നതാണ് നമ്മുടെ ആദ്യത്തെ പ്രശ്നം... ഈ വിവാദങ്ങള്‍ എല്ലാം ഒഴിവാക്കാമായിരുന്നില്ലേ? ഓഹരി വിപണി അടിസ്ഥാനപെടുത്തി ഈ പുതിയ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുനതിനു പകരം നമ്മുടെ പി എഫ്‌  ല്‍ നിലവില്‍ നമ്മള്‍ അടക്കുന്ന ആറു ശതമാനം എന്ന വിഹിതം വര്‍ദ്ധിപ്പിച് ആയത് ഗവന്മേന്റ്റ്‌ മുന്‍കൈ എടുത്തു ട്രഷറികള്‍ അല്ലെങ്കില്‍ കൂടുതല്‍ കാര്യഷമമായ ഗവന്മേന്റ്റ്‌ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങുന്നത് പോലുള്ള രീതിയില്‍ (KSFE ഒരു നല്ല ഉദാഹരണം) നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണമുള്ള രീതിയില്‍ വിനിയോഗിക്കാനാണ് ഗവന്മേന്റ്റ്‌ തീരുമാനം എടുത്തിരുന്നത് എങ്കില്‍ ഒരു സംഘടനയും ഇതിനെ എതിര്‍ക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. അങ്ങനെ ചെയ്‌താല്‍ ഒരു ജീവനക്കാരനും തന്റെ പണം നഷ്ടപ്പെടും എന്ന ആശങ്കയ്ക്ക് ഇടയുണ്ടാവില്ലയിരുന്നു. എനിക്ക് തോന്നുന്ന  ചില ആശയങ്ങള്‍ താഴെ ചേര്‍ക്കുന്നു ...

  1. ജീവനക്കാരന്റെ തുക സര്‍ക്കാര്‍ മേഖലയില്‍ അവര്‍ വിരമിക്കുന്ന തിയതി വരെ സുനിശ്ചിത സുരക്ഷിത നിക്ഷേപമായിരിക്കും. ഒരു ഫിക്സ്ഡ് ഡിപ്പോസിറ്റ്‌ പോലെ സര്‍ക്കാരിന് ടി തുക വിനിയോഗിക്കാം . 
  2. പുതിയ രീതിയില്‍ ഗവന്മേന്റ്റ്‌ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങണം..  തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ വിന്യസിക്കാനും കൂടുതല്‍ യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് കൊണ്ടുവരാനും കഴിയും..അങ്ങനെ തൊഴില്ലില്ലായ്മ പരിഹരിക്കാം..ഞാന്‍ ഉദാഹരണമായി മുകളില്‍ പറഞ്ഞ KSFE യിലെ ജീവനക്കാര്‍ ചിട്ടിയില്‍ ചേര്‍ക്കാനായി നമ്മള്‍ പലരെയും സമീപിചിട്ടുണ്ടാവില്ലേ?? അതെ പ്രൊഫഷണലിസം ഈ ജീവനക്കാരിലും ഉണ്ടാക്കാനായി ഇന്സന്റീവും മറ്റും നല്‍കിയാല്‍ ധന വിനിമയം പൊടിപൊടിക്കും തീര്‍ച്ച... 
  3. കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ന്യായമായ നിരക്കില്‍ വായ്പ്പകള്‍ ടി ബാങ്ക്കള്‍ നല്‍കണം..സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പന്‍ പലിശയില്‍ നിന്ന് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ അങ്ങനെ സര്‍ക്കാരിന് കഴിയില്ലേ?? ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധന സഹായവുമായി ഓടേണ്ട ഗതി വരില്ല തന്നെ.. നല്‍കിയ വയ്പ്പകള്‍ തിരിച്ചുപിടിക്കാനുള്ള കാര്യക്ഷമത / ആര്‍ജവം ഉറപ്പാക്കണം എന്ന് മാത്രം ..

ഇങ്ങനെ ഭാവനാ സമ്പൂര്‍ണമായ  എത്ര എത്ര വഴികളുണ്ട് ??? ഇതൊക്കെ അവഗണിച്ച് ജീവനക്കാരന്റെ വിഹിതവും തുല്യമായ സര്‍ക്കാര്‍ വിഹിതവും വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് അവന്റെ ലാഭം കുന്നു കൂട്ടി കൊടുത്താല്‍ ഈ നാട്ടിലെ സാധാരണകാര്‍ക്ക് എന്ത് നേട്ടം?? ജീവനക്കാരന് എന്ത് നേട്ടം ?? സര്‍ക്കാരിന് താല്‍കാലികമായി എന്തെങ്കിലും നേട്ടം കിട്ടുമായിരിക്കും എങ്കിലും അത് അവസാനം നാടിന്റെ നഷ്ടത്തില്‍ തന്നെ ചേരും എന്നത് ഉറപ്പാണ്‌ ..കാരണം ജീവനക്കാരന്‍ അടക്കുന്ന തുകയ്ക്ക് തുല്യമായ തുക സര്‍ക്കാരും അടക്കും എന്നാണല്ലോ പറയുന്നത്.. അപ്പോള്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് എങ്ങനെ കുറയും?? അപ്പോള്‍ പദ്ധതി നടപ്പിലായാല്‍ ഈ നിലയില്‍ അധികകാലം മുന്നോട്ടു പോവില്ല എന്നത് ഉറപ്പല്ലേ ??. ഷെയര്‍ മാര്‍ക്കെറ്റില്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയില്‍  നമ്മള്‍ നിക്ഷേപിക്കുന്ന തുകയുടെ ഫോട്ടോകോപ്പി എടുതല്ലല്ലോ അവര്‍ തുക വലുതാക്കുന്നത്? അപ്പോള്‍ ആ പ്രൊഫഷണലിസം സര്‍ക്കാര്‍ സംവിധാനത്തിലും വരണം..

ഞാന്‍ സംഘടനയുടെ പേരോ കൊടിയുടെ നിറമോ നോക്കിയല്ല സമരത്തില്‍ പങ്കാളിയായത്...സ്റാറ്റുട്ടറി  പെന്‍ഷന്‍ നല്‍കി നല്‍കി സര്‍ക്കാര്‍ പാപ്പരാവണമെന്ന അഭിപ്രായവും എനിക്കില്ല.  നമ്മള്‍ പണിയെടുത്ത് ഉണ്ടാക്കുന്ന പണം നിര്‍ബന്ധമായി പിടിച്ചെടുക്കുകയും അത് നമ്മുടെ നാടിനും നാട്ടുകാര്‍ക്കായി വിനിയോഗിക്കാതെ വിപണി ദല്ലാളന്മാര്‍ക്ക് ചൂതാടന്‍ നല്‍കുന്ന നയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഞാന്‍ ഈ സമരത്തില്‍ പങ്കാളിയായത്..എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

 .അപ്പോള്‍ നഷ്ടപ്പെടുന്ന ശമ്പളത്തെ ഓര്‍ത്ത്, വിശ്വസിക്കുന്ന സംഘടനയുടെ നിലപാടിനെ ഓര്‍ത്ത് ഇതില്‍ നിന്നും മാറിനിന്ന എന്റെ പ്രിയ സഹപ്രവര്‍ത്തകരോട് എനിക്ക് വിരോധമല്ല, സഹതാപമാണ് തോന്നുന്നത്....
22 Comments
Jithesh S
13/1/2013 01:02:22 pm

വളരെ യുക്തിപരമായ അഭിപ്രായം! സത്യസന്ധമായി ചിന്തിക്കുന്ന ഓരോ കേരളീയനും ഈ അഭിപ്രായത്തോടു യോജിക്കും!! നന്ദി!!!

Reply
AdimaliWeb
13/1/2013 01:09:52 pm

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ജിതേഷ് സര്‍ ...

Reply
vithavan
13/1/2013 01:11:51 pm

സുചിന്തിതമായ അഭിപ്രായം.............................. കേരളീയന്‍ പക്ഷപാതം ആരോപിച്ചു സത്യത്തിന് മുഖം തിരിഞ്ഞു നില്‍കല്‍ പതിവാണ്

Reply
AdimaliWeb
13/1/2013 01:26:46 pm

നന്ദി സര്‍ .... അഭിപ്രായം രേഖപ്പെടുത്തിയതിന് ....

Reply
vcrkottaram link
13/1/2013 01:14:31 pm

Basil paranhath thannnaaaanu sari

Reply
Adimali Web
13/1/2013 01:27:42 pm

നന്ദി വിനോയ്‌ സര്‍ .... അഭിപ്രായം രേഖപ്പെടുത്തിയതിന് ....

Reply
JAYAN KAYANATTATH
13/1/2013 01:55:19 pm

ee abhiprayathodu nhan yojikkunnu.

Reply
Adimali Web
14/1/2013 02:53:15 am

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ജയന്‍ സര്‍ ...

Reply
SOMANADHAN
13/1/2013 09:00:44 pm

congratulations for the straight forwardness.
"eechaye kollan peeranki mathiyavilla"

Reply
അടിമാലി വെബ്ബ്
14/1/2013 02:54:34 am

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി സോമനാഥന്‍ സര്‍ ...

Reply
JAMES K K malappuram
13/1/2013 09:48:45 pm

BASIL SIR lal salaam

Reply
അടിമാലി വെബ്ബ്
14/1/2013 02:56:34 am

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ജയിംസ് സര്‍ ...

Reply
Ravikumar
14/1/2013 04:16:33 am

വളരെ നല്ല അഭിപ്രായമാണ് നിങ്ങള്‍ രേഖപെടുത്തിയത്.

Reply
അടിമാലി വെബ്ബ്
14/1/2013 05:55:13 am

നന്ദി രവികുമാര്‍ സര്‍ ...

Reply
P NARAYANAN
14/1/2013 08:06:16 am

Your ideas about Contributory Pension Scheme is logical and 100% correct.Actually this strike was for the interest of our state and employee as well.

Reply
അടിമാലി വെബ്ബ്
14/1/2013 10:56:04 am

നന്ദി നാരായണന്‍ സര്‍ ...

Reply
a c biji
14/1/2013 09:22:52 pm

ഒഴിവാക്കാമായിരുന്ന പണിമുടക്ക്
Posted on: Tuesday, 15 January 2013

ആറു ദിവസം നീണ്ടുനിന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് പിൻവലിച്ചത് എന്തുകൊണ്ടും ആശ്വാസകരമാണ്. പണിമുടക്കിന് ആധാരമായി പ്രതിപക്ഷത്തുള്ള സർവീസ് - അദ്ധ്യാപക സംഘടനകൾ ഉന്നയിച്ചിരുന്ന ആവശ്യം അതേപടി നിലനിൽക്കവേ തന്നെയാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്നു കാണാം. സംഘടനകൾ മുന്നോട്ടുവച്ച അഞ്ചു കാര്യങ്ങളിൽ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം മതിയാക്കാൻ കളമൊരുങ്ങിയതെന്നു പറയുന്നുണ്ട്. ധാരണയിലെത്തി എന്നു പറയുന്ന ഇനങ്ങൾ പണിമുടക്കിലേക്ക് എടുത്തു ചാടാതെ തന്നെ തുറന്ന ചർച്ചയിലൂടെ പരിഹാരം കാണാൻ കഴിയുന്നവയായിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച പണിമുടക്കിന് സംഘാടകർ ആഗ്രഹിച്ച മട്ടിൽ പിന്തുണ ലഭിക്കാതിരുന്നത് പൊതുജനാഭിപ്രായം പൊതുവേ എതിരായതുകൊണ്ടു തന്നെയാണ്. ഈ യാഥാർത്ഥ്യം ജീവനക&

Reply
പ്രകാശ്‌... .എസ്
14/1/2013 09:51:30 pm

വളരെ യുക്തിഭദ്രമായതും ..പ്രായോഗികതയുള്ളതുമായ ...വിവരങ്ങളാണ് ലേഖനത്തില്‍ ഉണ്ടായിരുന്നത് ..ജനനന്മ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് ജീവനക്കാരുടെ ഈ വിഷയത്തിന്മേലുള്ള പൊതു അഭിപ്രായം ശേഖരിച്ച്...ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുള്ള...രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതായിരുന്നു..അല്ലാതെ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമല്ലാത്ത രീതിയില്‍ അടിചേല്പിക്കുകയല്ല..വേണ്ടത്

Reply
Ruby George
18/3/2013 06:31:27 am

How can unlock the details uploaded in SPARK under benefit details(.)
15 persons newly enrolled in SLI(.) Their details of newly enrolled SLI could not uploaded in SPARK since data have been locked on 25-01-2013(.) early action requested(.)

Reply
Basil N J link
18/3/2013 03:13:14 pm

താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക. ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ. ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ , Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Reply
Ruby George
18/3/2013 04:02:38 pm

Pl.see reply dtd 18/03/2013,10.43PM.Head of office having log in password. pl. inform.how can i proceed to settle the above case, with rudimentary steps(.) early signal requested(.)

Reply
Ruby George
21/3/2013 05:45:29 am

Reply



Leave a Reply.

    To get free SMS alerts, send "ON ADIMALIWEB" to 9870807070. Receive updates via Facebook. Click the Like Button Below

    ▼

    Powered By BITS Adimali

    Picture

    Archives

    November 2016
    January 2016
    October 2014
    November 2013
    January 2013
    August 2011
    April 2011

    Categories

    All
    General Service Help
    Introduction
    Spark
    Tax

    RSS Feed

    Picture
    • Pay Revision Order- GO(P) 85/11 Fin dated 26-02-2011

    • Related Docs
    1. 22-04-2011 Pay Fixation Option & Statement-DTP- Prepared by Soman Master Sadgamaya 
    2. 20-04-2011 Pay revision 2009- Option Form
    3. Pay Fixation Statement- Official 

    • HIGHLIGHTS
    1. Date of effect of revised scale : 1/7/09
    2. Date of effect of revised grade/promotion/other allowances : 1/2/11
    3. DA Admissible to revised pay w.e.f. 1/7/09 : Nil        w.e.f. 1/1/10 : 8%           w.e.f. 1/7/10 : 18%
    4.Arrears - Paid in cash from Feb 11. Arrears from 1/7/09 to 31/1/11 will be  credtited to the PF Account. The arrears will not be withdrawn till 31-03-15, except in the case of employees who retires before the date.
    • Softwares For fixing The Pay In The Revised Scale
    1. 26-04-2011 Fix Your pay - Final - An Excel program
    2. 24-04-2011 Software for fixing the pay in the revised scale(Updated version) By Sri Shijoy James
    3. 23-04-2011 SERVICE CONSULTANT 2011-  Version 2.0 - Including Statement and Option form - Final(By Sri Anirudhan Nilamel)           Help Document
    Picture
    Picture
    Picture

| HOME | SOFTWARES | LINKS | Access 2 Files | FORMS & DOCS | OLD POSTS | BLOG | ADIMALIWEB FACEBOOK PAGE | SPARK-HELP | FEEDBACK | MEET ADMIN |

( © Design By : BITS Adimali 2014 )