കഴിഞ്ഞ ദിവസം പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് നടത്തിയ ഒരു പോസ്റ്റ് സംബന്ധിച്ച് ഒരു സുഹൃത്ത് എന്നോട് ചില സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി... ഞങ്ങള്‍ ഏറെക്കാലമായി സന്ദര്‍ശിക്കുന്ന ഈ വെബ്സൈറ്റ് ഏതെങ്കിലും സംഘടനയുടെ സൈറ്റ് ആക്കുകയാണോ എന്നാണ് ആ മാന്യ സുഹൃത്ത് ചോദിച്ചത്. ആയതിനാല്‍ തന്നെ ആയത് സംബന്ധിച്ച ഒരു വിശദീകരണം ഉചിതമാണെന്നു തോന്നുന്നു.. എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാം... എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നു എന്ന് മാത്രം.. സദയം ക്ഷമയോടെ വായിക്കുക..
ഈ പ്രതിഷേധ സമരത്തെ സംഘടന തിരിച്ച് കാണുന്നു എന്നതാണ് നമ്മുടെ ആദ്യത്തെ പ്രശ്നം... ഈ വിവാദങ്ങള്‍ എല്ലാം ഒഴിവാക്കാമായിരുന്നില്ലേ? ഓഹരി വിപണി അടിസ്ഥാനപെടുത്തി ഈ പുതിയ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുനതിനു പകരം നമ്മുടെ പി എഫ് ല്‍ നിലവില്‍ നമ്മള്‍ അടക്കുന്ന ആറു ശതമാനം എന്ന വിഹിതം വര്‍ദ്ധിപ്പിച് ആയത് ഗവന്മേന്റ്റ് മുന്‍കൈ എടുത്തു ട്രഷറികള്‍ അല്ലെങ്കില്‍ കൂടുതല്‍ കാര്യഷമമായ ഗവന്മേന്റ്റ് ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങുന്നത് പോലുള്ള രീതിയില്‍ (KSFE ഒരു നല്ല ഉദാഹരണം) നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണമുള്ള രീതിയില്‍ വിനിയോഗിക്കാനാണ് ഗവന്മേന്റ്റ് തീരുമാനം എടുത്തിരുന്നത് എങ്കില്‍ ഒരു സംഘടനയും ഇതിനെ എതിര്‍ക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. അങ്ങനെ ചെയ്‌താല്‍ ഒരു ജീവനക്കാരനും തന്റെ പണം നഷ്ടപ്പെടും എന്ന ആശങ്കയ്ക്ക് ഇടയുണ്ടാവില്ലയിരുന്നു. എനിക്ക് തോന്നുന്ന ചില ആശയങ്ങള്‍ താഴെ ചേര്‍ക്കുന്നു ...
ഇങ്ങനെ ഭാവനാ സമ്പൂര്‍ണമായ എത്ര എത്ര വഴികളുണ്ട് ??? ഇതൊക്കെ അവഗണിച്ച് ജീവനക്കാരന്റെ വിഹിതവും തുല്യമായ സര്‍ക്കാര്‍ വിഹിതവും വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് അവന്റെ ലാഭം കുന്നു കൂട്ടി കൊടുത്താല്‍ ഈ നാട്ടിലെ സാധാരണകാര്‍ക്ക് എന്ത് നേട്ടം?? ജീവനക്കാരന് എന്ത് നേട്ടം ?? സര്‍ക്കാരിന് താല്‍കാലികമായി എന്തെങ്കിലും നേട്ടം കിട്ടുമായിരിക്കും എങ്കിലും അത് അവസാനം നാടിന്റെ നഷ്ടത്തില്‍ തന്നെ ചേരും എന്നത് ഉറപ്പാണ് ..കാരണം ജീവനക്കാരന്‍ അടക്കുന്ന തുകയ്ക്ക് തുല്യമായ തുക സര്‍ക്കാരും അടക്കും എന്നാണല്ലോ പറയുന്നത്.. അപ്പോള്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് എങ്ങനെ കുറയും?? അപ്പോള്‍ പദ്ധതി നടപ്പിലായാല്‍ ഈ നിലയില്‍ അധികകാലം മുന്നോട്ടു പോവില്ല എന്നത് ഉറപ്പല്ലേ ??. ഷെയര്‍ മാര്‍ക്കെറ്റില്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയില്‍ നമ്മള്‍ നിക്ഷേപിക്കുന്ന തുകയുടെ ഫോട്ടോകോപ്പി എടുതല്ലല്ലോ അവര്‍ തുക വലുതാക്കുന്നത്? അപ്പോള്‍ ആ പ്രൊഫഷണലിസം സര്‍ക്കാര്‍ സംവിധാനത്തിലും വരണം..
ഞാന്‍ സംഘടനയുടെ പേരോ കൊടിയുടെ നിറമോ നോക്കിയല്ല സമരത്തില്‍ പങ്കാളിയായത്...സ്റാറ്റുട്ടറി പെന്‍ഷന്‍ നല്‍കി നല്‍കി സര്‍ക്കാര്‍ പാപ്പരാവണമെന്ന അഭിപ്രായവും എനിക്കില്ല. നമ്മള്‍ പണിയെടുത്ത് ഉണ്ടാക്കുന്ന പണം നിര്‍ബന്ധമായി പിടിച്ചെടുക്കുകയും അത് നമ്മുടെ നാടിനും നാട്ടുകാര്‍ക്കായി വിനിയോഗിക്കാതെ വിപണി ദല്ലാളന്മാര്‍ക്ക് ചൂതാടന്‍ നല്‍കുന്ന നയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഞാന്‍ ഈ സമരത്തില്‍ പങ്കാളിയായത്..എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
.അപ്പോള്‍ നഷ്ടപ്പെടുന്ന ശമ്പളത്തെ ഓര്‍ത്ത്, വിശ്വസിക്കുന്ന സംഘടനയുടെ നിലപാടിനെ ഓര്‍ത്ത് ഇതില്‍ നിന്നും മാറിനിന്ന എന്റെ പ്രിയ സഹപ്രവര്‍ത്തകരോട് എനിക്ക് വിരോധമല്ല, സഹതാപമാണ് തോന്നുന്നത്....

- ജീവനക്കാരന്റെ തുക സര്‍ക്കാര്‍ മേഖലയില്‍ അവര്‍ വിരമിക്കുന്ന തിയതി വരെ സുനിശ്ചിത സുരക്ഷിത നിക്ഷേപമായിരിക്കും. ഒരു ഫിക്സ്ഡ് ഡിപ്പോസിറ്റ് പോലെ സര്‍ക്കാരിന് ടി തുക വിനിയോഗിക്കാം .
- പുതിയ രീതിയില്‍ ഗവന്മേന്റ്റ് ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ തുടങ്ങണം.. തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ വിന്യസിക്കാനും കൂടുതല്‍ യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് കൊണ്ടുവരാനും കഴിയും..അങ്ങനെ തൊഴില്ലില്ലായ്മ പരിഹരിക്കാം..ഞാന്‍ ഉദാഹരണമായി മുകളില്‍ പറഞ്ഞ KSFE യിലെ ജീവനക്കാര്‍ ചിട്ടിയില്‍ ചേര്‍ക്കാനായി നമ്മള്‍ പലരെയും സമീപിചിട്ടുണ്ടാവില്ലേ?? അതെ പ്രൊഫഷണലിസം ഈ ജീവനക്കാരിലും ഉണ്ടാക്കാനായി ഇന്സന്റീവും മറ്റും നല്‍കിയാല്‍ ധന വിനിമയം പൊടിപൊടിക്കും തീര്‍ച്ച...
- കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ന്യായമായ നിരക്കില്‍ വായ്പ്പകള്‍ ടി ബാങ്ക്കള്‍ നല്‍കണം..സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പന്‍ പലിശയില്‍ നിന്ന് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ അങ്ങനെ സര്‍ക്കാരിന് കഴിയില്ലേ?? ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധന സഹായവുമായി ഓടേണ്ട ഗതി വരില്ല തന്നെ.. നല്‍കിയ വയ്പ്പകള്‍ തിരിച്ചുപിടിക്കാനുള്ള കാര്യക്ഷമത / ആര്‍ജവം ഉറപ്പാക്കണം എന്ന് മാത്രം ..